മങ്കട: കൂട്ടിൽ എ.യു.പി സ്കൂളിന് സമീപം പരേതനായ കല്ലിങ്ങൽ കോയണ്ണി ഹാജിയുടെ മകൻ അബൂബക്കർ സിദ്ദീഖ് മാസ്റ്റർ (77) നിര്യാതനായി. കടന്നമണ്ണ മഞ്ചേരിത്തോട് എൽ.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ്. മുൻ മങ്കട ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.
ഭാര്യ: വള്ളിക്കാപ്പറ്റ ആയിഷ (വൈലോങ്ങര). മക്കൾ: ഷക്കീല, റഫീഖ്, ഷംസുദ്ദീൻ (എ.യു.പി സ്കൂൾ മലപ്പുറം), റജീന. മരുമക്കൾ: മുഹമ്മദലി പള്ളത്ത് (അമ്മിനിക്കാട്), ഷമീന പള്ളിയാലിൽ മേലോട്ടുംകാവ് (ജി.എം.എൽ.പി സ്കൂൾ വടക്കാങ്ങര), ഷഹന നെല്ലേങ്ങര ചേരിയം (എ.എം.എൽ.പി സ്കൂൾ പരിയാപുരം), ഖമറുദ്ദീൻ ചക്കംതൊടി (രാമപുരം). സഹോദരങ്ങൾ: ആയിഷ, പരേതരായ അബ്ദുറഹ്മാൻ എന്ന കുഞ്ഞു, മമ്മു, പാത്തുണ്ണി, കുഞ്ഞാമിന, ബിയ്യുമ്മ, ഉമ്മുകുൽസൂം.