ചക്കരക്കല്ല്: പെരളശ്ശേരി പഞ്ചായത്ത് ബാവോട് ഈസ്റ്റ് ആറാം വാർഡ് അംഗം സുരേഷ് ബാബു തണ്ടാരത്ത് (54) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്റെയും ലീലയുടെയും മകനാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സിറ്റിങ് സീറ്റിൽ ജയിച്ചാണ് പഞ്ചായത്ത് അംഗമായത്. മുമ്പ് ആറാം വാർഡ് അംഗമായിരുന്നു. പെരളശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് ബാവോട് പോസ്റ്റ് ഓഫിസിനടുത്തുള്ള വീട്ടിലും 10 മുതൽ 11 വരെ വെള്ളച്ചാൽ മഹാത്മ വായനശാലയിലും 11 മുതൽ 11.30 വരെ പെരളശ്ശേരി പഞ്ചായത്ത് ഓഫിസിലും പൊതുദർശനത്തിനുശേഷം ഉച്ചക്ക് 12ന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.