കക്കോടി: പടിഞ്ഞാറ്റുംമുറി മണാട്ട് താഴത്ത് പ്രഭാകരൻ നായർ (77 -റിട്ട. മാതൃഭൂമി) നിര്യാതനായി. പരേതരായ വടക്കേടത്ത് കൃഷ്ണൻ നായരുടെയും കൂരാട്ട് മാധവി അമ്മയുടേയും മകനാണ്. ഹിന്ദുസ്ഥാൻ കളരി സംഘം പടിഞ്ഞാറ്റുംമുറി ഗുരുക്കളും മാമുണ്ട കരുവാര ക്ഷേത്രം മുൻ ട്രസ്റ്റി ചെയർമാനും പഴയകാല ജന സംഘം പ്രവർത്തകനുമായിരുന്നു. സഹോദരങ്ങൾ: പരേതനായ വാസുദേവൻ, വേണുഗോപാൽ. ഭാര്യ: ഗിരിജ മൂത്താലങ്ങോട്ട്. മക്കൾ: നിഷ (അധ്യാപിക, ഇൻഡസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), ശ്രീജേഷ് (മാതൃഭൂമി ആലപ്പുഴ), ഗ്രീഷ്മ. മരുമക്കൾ: മധു (സി.ഐ.എസ്.എഫ്), ലൈജു (ഷിൻഡ് ലർ), സൗമ്യ. സഞ്ചയനം ശനിയാഴ്ച.