പയ്യോളി: പുറക്കാട് ഷാജി നിവാസ് സി. കുഞ്ഞബ്ദുല്ല (86) നിര്യാതനായി. ഖത്തറിലെ ആദ്യകാല പ്രവാസിയും ഖത്തർ മിനിസ്ട്രി ഓഫ് വഖഫ് ജീവനക്കാരനും കേരള പ്രവാസി സംഘം സ്ഥാപകാംഗവും സി.പി.ഐ.എം പുറക്കാട് ഈസ്റ്റ് ബ്രാഞ്ചംഗവും കർഷക സംഘം പുറക്കാട് മേഖല വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: റുഖിയ മഠത്തിൽ (വെള്ളൂക്കര). മക്കൾ: സലീന, മുംതാസ്, കെ.പി. ഷാജി (യു.ഡി.സി ദ പേൾ ഐലൻഡ് ദോഹ). മരുമക്കൾ: അലി സാബ്രി (റഷീദ്, റിട്ട. റീജനൽ മാനേജർ ഓറിയന്റൽ ഇന്ത്യ ഇൻഷുറൻസ് മധുര), സി.കെ. ഫൈസൽ (റിട്ട. പ്രധാനാധ്യാപകൻ പുതിയങ്ങാടി ഗവ. എൽ.പി.എസ്), നാന (മുനീറ, കിഴൂർ). സഹോദരങ്ങൾ: സി. കുഞ്ഞമ്മദ് (സി.ഐ.ടി.യു മുൻ ജില്ല സെക്രട്ടറി), സി. മൂസ (റിട്ട. എയർ ഫോഴ്സ്), കദീജ (പള്ളിക്കര), പാത്തുമ്മ (കിഴൂർ), അലീമ (പുറക്കാട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുറക്കാട് തോട്ടത്തിൽ ജുമാ മസ്ജിദിൽ.