ആലത്തൂര്‍: ബൈക്കിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തരൂർ കുരുത്തിക്കോട്ടിൽ പരേതനായ നാരായണൻകുട്ടിയുടെ മകൻ കെ.എൻ. ജയകൃഷ്ണനാണ് (60) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഏഴിന് പാറക്കൽ പറമ്പ് തോണിക്കടവ് റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജയകൃഷ്ണനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: പരേതയായ രുഗ്മണി.
ഭാര്യ: അമ്പിളി (ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂൾ അധ്യാപിക)മക്കൾ: തേജസ്, സൂര്യനാരായണൻ. സഹോദരങ്ങൾ: കെ.എൻ. ശങ്കരൻകുട്ടി (മുൻ ഡി.സി.സി അംഗം), രാജേഷ്, പരേതനായ അഡ്വ. കെ.എൻ. വിജയരാഘവൻ.