പട്ടാമ്പി: ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
ചൂരക്കോട് ചേരിക്കല്ല് പടിഞ്ഞാക്കര അബ്ദുറഹ്മാൻ മകൻ അബ്ദുൽ വഹാബ് (21) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. പട്ടാമ്പി ഗവ. കോളജിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം.
ആദ്യം പട്ടാമ്പി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു.
മാതാവ്: ഷാഹിദ. അമാന ഏക സഹോദരിയാണ്.