തരുവണ: ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച തരുവണ കരിങ്ങാരി സ്വദേശി പത്തായക്കോടൻ ഇബ്രാഹിം (സീതി തരുവണ-70) നിര്യാതനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ദീർഘകാലം തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹിയായും തരുവണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കൾ: സാജിദ്, സലീദ്.