ചാലക്കുടി: ഗവ. ആശുപത്രിക്കു സമീപം കണ്ണേംപറമ്പിൽ കെ.ജി. രവി (71) നിര്യാതനായി.
ചാലക്കുടിയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കെ.ജി. രവി ചാലക്കുടി എസ്.എൻ.ഡി.പി യൂനിയൻ വൈസ് പ്രസിഡന്റ്, ശ്രീനാരായണ ഗുരുദേവ ട്രസ്റ്റ് വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചാലക്കുടി ബ്ലോക്ക് സെക്രട്ടറി, ചാലക്കുടി ടൗൺ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഗീത. മക്കൾ: നിഷ, നിധീഷ്, നിഷാന്ത്. മരുമക്കൾ: ബിനു പ്രസാദ്, നീതു, നിത. സംസ്കാരം ബുധനാഴ്ച ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ.