കോഴിക്കോട്: തലശ്ശേരി മുതിരക്കൽ പുത്തൻവീട്ടിൽ കുഞ്ഞി മമ്മു (86) കിഴക്കേ നടക്കാവ് ഫൗസ് വീട്ടിൽ നിര്യാതനായി. പരേതരായ തലശ്ശേരി കാടാങ്കണ്ടി കണ്ണോത്ത് അബൂബക്കറിന്റെയും പുത്തൻ വീട്ടിൽ മറിയുമ്മയുടെയും മകനാണ്. ഭാര്യ: പി.എം. ഫായിസ. മക്കൾ: ഫർസാന (അൽ ഹറമൈൻ സ്കൂൾ മുൻ അധ്യാപിക), ഫബീന (അധ്യാപിക), ഡോ. ഫിജുല (യു.എസ്.എ). മരുമക്കൾ: എൻ.എം. അബ്ദുൽ ഹമീദ്, മുസ്തഫ കുന്നുമ്മൽ (ബഹ്റൈൻ), ഡോ. സുർജിത്ത് വട്ടോത്ത് (യു.എസ്.എ). സഹോദരങ്ങൾ: ഡോ. അബ്ദുൽ റഷീദ്, പരേതരായ സഫിയ, ആയിഷ, അബ്ദുല്ല. ഖബറടക്കം ചൊവ്വാഴ്ച ളുഹറിനുശേഷം കണ്ണംപറമ്പ് പള്ളിയിൽ.