ചാലക്കുടി: തടിമില്ലിൽ ലോഡിറക്കുമ്പോൾ അപകടത്തിൽപെട്ട് തൊഴിലാളി മരിച്ചു. പടിഞ്ഞാറെ ചാലക്കുടി ചോമാട്ടി വേലായുധൻ മകൻ ബാബു (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പടിഞ്ഞാറെ ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം വനംവകുപ്പിന്റെ തടിമില്ലിൽ തടി ഇറക്കുകയായിരുന്നു ബാബു. വടംപൊട്ടി മരത്തിന്റെ കമ്പ് തലയിൽ അടിച്ചു കൊള്ളുകയായിരുന്നു. ഗുരുതര പരിക്കിനെ തുടർന്ന് ഇദ്ദേഹത്തെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്. ഭാര്യ: അജിത. മക്കൾ: കിരൺ, അരുൺ. മരുമക്കൾ: മൃദുല, ആതിര.