പുത്തൂർ: ട്രസ് ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആശാരിക്കാട് വെള്ളച്ചാൽ സ്വദേശി പള്ളികുന്നേൽ വീട്ടിൽ ആന്റണിയുടെ മകൻ മോനായി എന്ന് വിളിക്കുന്ന രഞ്ജു (33) ആണ് മരിച്ചത്. ട്രെസ് പണിക്കിടെ താഴെ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജു ഒരു മാസത്തോളം തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ലീല. സഹോദരി: ചിഞ്ചു.