ഫാറൂഖ് കോളജ്: രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ അംഗവും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായിരുന്ന വി.എം. റസാഖ് (78)നിര്യാതനായി. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. കോടമ്പുഴ ബാ അലവി ജുമാ മസ്ജിദ് മുതവല്ലി, കോടമ്പുഴ യതീംഖാന സെക്രട്ടറി, രാമനാട്ടുകര മുനിസിപ്പൽ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റ്, യു.ഡി.എഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ, മുനിസിപ്പൽ മുൻ ചെയർമാൻ, മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫാറൂഖ് കോളജ് ഏരിയ ഉപദേശക സമിതി അംഗം, മുസ്ലിം ലീഗ് നാലാം ഡിവിഷൻ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: മാലങ്ങാടൻ ജമീല റസാഖ് (മുൻ പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമപഞ്ചായത്ത്). മക്കൾ: ജെസി, ജൂലി (രണ്ടുപേരും അധ്യാപികമാർ, ഫാറൂഖ് എച്ച്.എസ്.എസ് ഫാറൂഖ് കോളജ്), ജോസ്ന. മരുമക്കൾ: ഡോ. പി.പി.പി. അബ്ദുൽ റസാഖ് (റിട്ട. പ്രഫ. പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), കെ. മുഹമ്മദ് അഷ്റഫ് (മാങ്കാവ്), ടി. ഫൈസൽ (മഞ്ചേരി).