കണ്ണൂർ: മരക്കാർകണ്ടി ഒറ്റമാവിൽ താമസിക്കുന്ന ശാദുലി മൻസിലിൽ അബ്ദുൽ റസാഖ് ഹാജി (ശാദുലി മുഖദിം -75) നിര്യാതനായി. ദീർഘകാലം ആടൂർ ഈസ്റ്റ് എൽ.പി സ്കൂൾ അറബി അധ്യാപകനായിരുന്നു. കണ്ണൂർ, തായത്തെരു ശാദുലിപള്ളി പ്രസിഡന്റ്, കൊച്ചിപള്ളി കമ്മിറ്റി മുൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ടി. മറിയം. മക്കൾ: ഷെഫീക്ക, ഫാറൂഖ് (ബഹ്റൈൻ), നൗഫൽ (മസ്കത്ത്), ഫായിസ് (ഇലക്ട്രിക് വർക്ക്), സുമയ്യ, ഫാസി (ബംഗളൂരു), സ്വാലിഹ് കാമിൽ സക്കാഫി ബാഖവി (മുദരിസ്, ധർമടം). മരുമക്കൾ: എസ്.എ.പി. ലത്തീഫ് (മുട്ടം), മുഹമ്മദ് ഫിറോസ് (മാനേജർ, കേരള ഗ്രാമീണ ബാങ്ക്, മയ്യിൽ).