കാഞ്ഞിരോട്: കാഞ്ഞിരോട് പുതിയ പള്ളിക്ക് സമീപം ഷാഹിദ മൻസിലിൽ താമസിക്കുന്ന ചീത്തയിൽ പുതിയപുരയിൽ ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചോടാണ്ടി മുഹമ്മദ് (മുണ്ടേരി). മക്കൾ: സി.പി. അബ്ദുൽ ഖാദർ ഹാജി (അബൂദബി-കാഞ്ഞിരോട് മുസ് ലിം ജമാഅത്ത് കമ്മിറ്റി അംഗം, കൈലോൺ റസ്റ്റാറന്റ് അബൂദബി), അബ്ദുൽ നാസർ (മയ്യിൽ), പാത്തുമ്മ (ചാലോട്), സക്കീന (കാഞ്ഞിരോട്), നസീമ (കാവിന്മൂല). മരുമക്കൾ: സാദിഖ് (കണ്ണൂർ സിറ്റി), സിദ്ദീഖ് (അഞ്ചരക്കണ്ടി), സുബൈദ ഉത്തക്കന്റവിട (കാഞ്ഞിരോട്), കുഞ്ഞാത്തു (മയ്യിൽ), പരേതനായ മുഹമ്മദ് (മരുവമ്പായി). സഹോദരങ്ങൾ: സൈനബ (ഇരിക്കൂർ), പരേതനായ മുഹമ്മദ് (കാഞ്ഞിരോട്).