പയ്യന്നൂർ: പഴയകാല നാടക നടനും കോൺഗ്രസ് നേതാവുമായിരുന്ന വെള്ളൂർ പഴയതെരുവിലെ തവര പത്മനാഭൻ (83) നിര്യാതനായി. പയ്യന്നൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി മുൻ ഡയറക്ടറാണ്. ഭാര്യ: പി.സി. ഭാനുമതി. മകൾ: പി.സി. ഹൈമവതി. മരുമകൻ: ജയപ്രകാശ് പയ്യന്നൂർ (സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ). സഹോദരങ്ങൾ: എം.ടി. ഭരതൻ(റിട്ട. ജില്ല ബാങ്ക്), എം.ടി. സുകുമാരൻ (കച്ചവടം), ഭാർഗവി (നീലേശ്വരം), ദാക്ഷായണി (കാഞ്ഞങ്ങാട്).