കൽപറ്റ: എടപ്പെട്ടി കൗസ്തുഭത്തിൽ ഡോ. വി.പി. മോഹൻദാസ് (58) നിര്യാതനായി. കെ.ജി.ഒ.എ മുൻ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് ഗവ. എൻജിനീയറിങ് കോളജ് റിട്ട. പ്രഫസറുമാണ്. കണ്ണൂർ സർവകലാശാലയിലും കേരള സാങ്കേതിക സർവകലാശാലയിലും സിൻഡിക്കറ്റ് അംഗമായിരുന്നു. സി.പി.എം എടപ്പെട്ടി ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഡോ. എ. പ്രീത (റിട്ട. ആയുർവേദ ജോ. ഡയറക്ടർ). മക്കൾ: ഡോ. ഐശ്വര്യ മോഹൻദാസ്, അപർണ മോഹൻദാസ് (എൻജിനീയർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.