തച്ചമ്പാറ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തച്ചമ്പാറ എടായ്ക്കൽ മുരിങ്ങേനി പേരിയിൽ വർഗീസ് (55) ആണ് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ മരിച്ചത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് എടായ്ക്കൽ ഭാഗത്ത് വർഗീസ് ബൈക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പാലക്കാട്ടുനിന്ന് കാഞ്ഞിരപ്പുഴയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ വർഗീസിനെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.
വർഗീസ് റബർ ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ഷിജി. മക്കൾ: സ്നേഹ, നീന, എൽദോ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കരിമ്പ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ.