ഗുരുവായൂര്‍: നഗരസഭ കൗൺസിലർ മാഗി ആൽബർട്ട് (72) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടപ്പടി അമ്മാ പറമ്പിൽ ആൽബർട്ട്. 2010 മുതൽ തുടർച്ചയായി മൂന്നു തവണ ഗുരുവായൂർ നഗരസഭ കൗൺസിലറായിരുന്നു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. നിലവിലെ കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് അന്ത്യം.
എല്‍.എഫ് കോളജിലെ റിട്ട. ക്ലര്‍ക്കാണ്. മക്കൾ: ഫ്രീഡ, ഫ്രെഡി. മരുമക്കള്‍: ആംസണ്‍, നീനു.