പയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽ ജനകീയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ശിലയിട്ടതിൽ പ്രമുഖ പങ്കുവഹിച്ച പയ്യന്നൂർ കണ്ടങ്കാളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം താമസിക്കുന്ന പി.എം. മുരളിധരൻ അടിയോടി (71) നിര്യാതനായി. റിട്ട. അധ്യാപകനാണ്.
ഫിലിം സൊസൈറ്റി മേഖലയിലെ പ്രവർത്തന മികവ് കണക്കിലെടുത്ത് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സതേൺ റീജനൽ എക്സിക്യൂട്ടിവ് കൗൺസിലിലേക്കും നാഷനൽ സെൻട്രൽ കമ്മിറ്റിയിലേക്കും പി.എം. മുരളീധരനെ തെരഞ്ഞെടുത്തിരുന്നു. കടമ്മനിട്ട, സച്ചിദാനന്ദൻ തുടങ്ങിയവരുടെ കവിയരങ്ങുകൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തിരുന്നു.
പരേതരായ ഇ. ചന്തുക്കുട്ടി നമ്പ്യാരുടെയും പി.എം. മാധവി പിള്ളയാതിരിയമ്മയുടെയും മകനാണ്. ഭാര്യ: വി.വി. ഉഷ.
മക്കൾ: വി.വി. രാഹുൽ (സോഫ്റ്റ്വെയർ എൻജിനീയർ എറണാകുളം), വി.വി. അതിര (അധ്യാപിക ബംഗളൂരു). മരുമക്കൾ: മധുമിത (സോഫ്റ്റ്വെയർ എൻജിനീയർ എറണാകുളം), നവനീത് (എൻജിനീയർ ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.