കോഴിക്കോട്: റിയാദിലെ മുൻ പ്രവാസിയായ ഒജിന്റകം ഉസ്മാൻ കോയ (ഒജി ഉസ്മാൻ -81) കുറ്റിച്ചിറ നടുവിലകം കോമ്പൗണ്ടിൽ 'ഹർഹാന' വസതിയിൽ നിര്യാതനായി. കുറ്റിച്ചിറ റെസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. എം.കെ. റോഡ് ചീനി കോർണറിന്റെ സ്ഥാപക ഭാരവാഹിയാണ്. സിയസ്കൊ സീനിയർ സിറ്റിസൺസ് ഫോറം അംഗമാണ്. പരേതരായ ഇടിയാനം വീട് ഉമ്മർ കോയയുടെയും ഒജിന്റകം ഇമ്പിച്ചായിഷബിയുടെയും മകനാണ്.
ഭാര്യ: നടുവിലകം ഫാത്തിമ (ബീവി). മക്കൾ: എൻ. ഉമ്മർ (ഒജി എന്റർപ്രൈസസ്), ആയിഷ ഫിറാന, ആമിന ദിയാന. മരുമക്കൾ: പൊന്മാണിച്ചിന്റകം റസാഖ്, ചെറിയകം ഷമീം, പുതിയ പള്ളിക്കണ്ടി ആയിഷ. സഹോദരങ്ങൾ: ഒ. ബഷീർ, ഖദീശബി, ഇമ്പിച്ചാമിനബി, ഇമ്പിച്ചി ഫാത്തിമ്മബി, പരേതരായ അഹ്മദ് കോയ, അബ്ദുൽ ഗഫൂർ, കുട്ടിബി.