ചാവക്കാട്: ടോറസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബ്ദുവാണ് (70) മരിച്ചത്. ചാവക്കാട്ടുനിന്നും പാവറട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി അതേ ദിശയിൽ സഞ്ചരിച്ചിരുന്ന അബ്ദുവിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കൊളുത്തി വലിക്കുകയായിരുന്നു. ലോറിക്കടിയിൽപെട്ട അബ്ദുവിന്റെ കാലിലൂടെ വാഹനം കയറി ഇറങ്ങി. തിങ്കളാഴ്ച രാവിലെ പാലയൂർ ടോബിപടിയിൽ വെച്ചായിരുന്നു അപകടം. തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അബ്ദു ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഖബറടക്കം പൊലീസ് നടപടികൾക്കുശേഷം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അങ്ങാടിത്താഴം പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഉമൈബാൻ. മക്കൾ: നബീൽ (മുസ്തഫ), റിയാസ്, റിസ്വാൻ, ഷെമീം (മീമു).