അകത്തേത്തറ: ഉമ്മിനി സൂര്യനഗർ തേജോമയിയിൽ സി.എൻ. സുരേന്ദ്രൻ (68) നിര്യാതനായി. മുൻ ദക്ഷിണ റെയിൽവേ ഇലക്ട്രിക്കൽ സെക്ഷൻ എൻജിനീയറാണ്. ഭാര്യ: കെ.ജി. ലളിതാംബിക (മുൻ സ്റ്റേറ്റ് ഗവ. ചീഫ് കൺട്രോളർ, മുൻ അകത്തേത്തറ പഞ്ചായത്ത് അംഗം). മകൻ: സി.എസ്. സൂരജ് (മെഡിക്കൽ ഫീൽഡ്). മരുമകൾ: കെ. അനില (അധ്യാപിക). സഹോദരങ്ങൾ: സുദക്ഷിണ (റിട്ട. ഐ.എസ്.ആർ.ഒ), സജീവൻ (റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.