കാഞ്ഞിരപ്പുഴ: 13കാരനായ വിദ്യാർഥിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ അരിപ്പനാഴി ചെപ്പോടൻ മൻസൂർ അലിയുടെയും റഷീദയുടെയും മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. കുളിമുറിയുടെ വെൻറിലേറ്ററിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ട ബാലനെ വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഏഴാം തരം വിദ്യാർഥിയാണ് മുഹമ്മദ് നിഹാൽ. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ. മണ്ണാർക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.