കായണ്ണബസാർ: കായണ്ണയിലെ മുതിർന്ന സി.പി.ഐ നേതാവും പി.ഡബ്ല്യു.ഡി കോൺട്രാക്ടറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ കോമത്ത് ഗോപാലൻ (86) നിര്യാതനായി. സി.പി.എം മുൻ പാർട്ടി അംഗം, കെ.എസ്.വൈ.എഫിന്റെ കൊയിലാണ്ടി സ്ഥാപക സെക്രട്ടറി, പി.ഡബ്ല്യു.ഡി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം, കിസാൻ സഭ ജില്ല കമ്മിറ്റി അംഗം, സി.പി.ഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1987ൽ പേരാമ്പ്ര നിയമസഭ മണ്ഡലത്തിൽനിന്ന് മത്സരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: അജിത, ഗിരീഷ് കുമാർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ശ്രീജ (ഈന്താട് എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക). മരുമക്കൾ: കുഞ്ഞിക്കണ്ണൻ വാണിമേൽ (മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ), ലീന (അമരാപുരി, ബാലുശ്ശേരി), അനീഷ് (ഈന്താട്). സഹോദരങ്ങൾ: കാർത്യായനി (വയനാട്), ദേവി (നന്മണ്ട), പരേതരായ കുഞ്ഞിക്കണ്ണൻ, കേളപ്പൻ, കരുണാകരൻ.