വൈലത്തൂർ: പൊന്മുണ്ടം ചോലപ്പുറം പരേതനായ മുക്രി സൈതാലിയുടെ മകൻ തച്ചോത്ത് കുഞ്ഞിമൊയ്തീൻ (76) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അംഗമായിരുന്ന ഇദ്ദേഹം ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്നു.
ഭാര്യ: സുബൈദ. മക്കൾ: ഫസലുറഹ്മാൻ, ഫൗസാൻ, ഫഹീമ. മരുമക്കൾ: കദീജ (പകര), പരേതനായ ജാവിദ് അലി (ചുള്ളിപ്പാറ), സക്കിയ (വളാഞ്ചേരി). സഹോദരങ്ങൾ: കദീജ, ആയിശുമോൾ, ഉമ്മുസൽമ, പരേതരായ മൂസ, ഹംസ, മുസ്തഫ.