ചാലക്കുടി: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുത്തിപുറം കൊല്ലംപറമ്പിൽ ചന്ദ്രന്റെ മകൻ രതീഷ് (35) ആണ് മരിച്ചത്. പുത്തൻചിറ പയ്യപ്പിള്ളി വീട്ടിൽ ഷാജുവിന്റെ മകൻ ജെബിന് (21) ഗുരുതര പരിക്കേറ്റു. ഇയാളെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുടി റെയിൽവേ ഓവർ ബ്രിഡ്ജിനു മുകളിൽ ഞായറാഴ്ച രാത്രി 11ഓടെയാണ് അപകടം. രതീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. രതീഷിന്റെ മാതാവ്: തങ്കമണി. ഭാര്യ: രശ്മി.