പട്ടാമ്പി: ടൗണിലെ വ്യാപാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ആർ.എസ് റോഡ് ജങ്ഷനിൽ ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ് ശാഖ നടത്തുന്ന കക്കടത്ത് മഠത്തിൽ കെ.എസ്. സുബ്രഹ്മണ്യനാണ് (മുരളി- 58) മരിച്ചത്.
ഞായറാഴ്ച രാവിലെ വൈദ്യശാലയുടെ പിൻഭാഗത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ച മുതൽ സുബ്രഹ്മണ്യനെ കാണ്മാനില്ലായിരുന്നു. വിവരമറിഞ്ഞ് ബംഗളൂരുവിൽ ജോലി ചെയ്യുന്ന മകൻ ഡോ. വിഷ്ണു വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പട്ടാമ്പി പൊലീസ് തുടർനടപടി സ്വീകരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: വിഗ്നേഷ്, വിഷ്ണു.