വാടാനപ്പള്ളി: ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു. ബി.എസ് റോഡിൽ താമസിച്ചിരുന്ന അറക്കവീട്ടിൽ പരേതനായ എ.എച്ച്. അബ്ദുല്ലയുടെ മകൻ ബദറുദ്ദീനാണ് (58) മരണപ്പെട്ടത്. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു.
ഖത്തറിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.