പെരുവയൽ: പരേതനായ നെടിയപറമ്പത്ത് ഗോപാലന്റെയും പരേതയായ തട്ടാരക്കൽ മാധവിയുടെയും മകൾ പൂവ്വാട്ടുപറമ്പ് കല്ലേരി നിലം നളന്ദ വീട്ടിൽ എൻ.പി. രാധാമണി (72) നിര്യാതയായി. സഹോദരങ്ങൾ: എൻ.പി. ഹരിദാസൻ (ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരൻ), ശാന്തകുമാരി, വസന്തകുമാരി, വേണുഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ), ജയപ്രകാശൻ (റിട്ട. കോടതി ജീവനക്കാരൻ), രാജഗോപാലൻ (റിട്ട. എ.ഐ.ആർ സീനിയർ ടെക്നീഷൻ), ബാലഗോപാലൻ. പരേതയുടെ കണ്ണുകൾ ദാനം ചെയ്തു.