\കോഴിക്കോട്: വെള്ളയിൽ ചെറിയനാലകം സി.എൻ. കോയ മൊയ്തീൻ (68) പന്നിയങ്കര പൊലീസ് സ്റ്റേഷന് മുൻവശത്തെ ഒറ്റയിൽ ഹൗസിൽ നിര്യാതനായി. ദമ്മാം മുൻ പ്രവാസിയാണ്. പരേതരായ മുതിര പറമ്പത്ത് ഉമ്മർ കോയയുടെയും ചെറിയ നാലകം മറിയംബിയുടെയും മകനാണ്. ഭാര്യ: ഒറ്റയിൽ സൈറ. മകൾ: നിദ മറിയം. മരുമകൻ: ചെറിയ വീട് അഹമ്മദ് സാക്കി (ദമ്മാം). സഹോദരങ്ങൾ: സി.എൻ. അബൂബക്കർ (അവുക്കു), ബിച്ച, ആയിശ, സാബിറ, റഫീന, പരേതരായ ഫാത്തിമ (ഇച്ചാത്തു), സുബൈദ, കദീജ (കച്ചു), നഫീസു. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.