പല്ലശ്ശന: പാറക്കളം എം. ചെല്ലത്ത (90) നിര്യാതനായി. സി.പി.എം പല്ലശ്ശന ലോക്കൽ സെക്രട്ടറി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗം, ചെത്തുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ചിറ്റൂർ താലൂക്ക് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
നിലവിൽ സി.പി.എം പാറക്കളം രണ്ട് ബ്രാഞ്ച് അംഗമാണ്. ബീഡി തൊഴിലാളിയായിരിക്കെ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത്.
ഭാര്യ: പരേതയായ ജമീല. മക്കൾ: ഖാദർ മൊയ്തീൻ, അബ്ദുൽ സമദ്, ഷാജഹാൻ, സലിം, സഹീദബാനു, മുസാഫിർ അഹമ്മദ്. മരുമക്കൾ: ഫരീദ, ലൈലാമ്മ, മുംതാജ്, ഫൗജാമ്മ, റെജീന, സലിം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പല്ലശ്ശന പുത്തോട് പള്ളി ഖബർസ്ഥാനിൽ.