ഇരിങ്ങാലക്കുട: കരുവന്നൂർ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കരുവന്നൂർ ചെറിയപാലം ഗ്രീൻ ഗാർഡൻ സ്വദേശി കടുങ്ങാട്പറമ്പിൽ അബ്ദുൽ സത്താറാണ് (62) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ കരുവന്നൂർ വലിയപാലത്തിനു സമീപത്തുനിന്ന് മൂർക്കനാട് പോകുന്ന വഴിയിൽ ആറാട്ട് കടവിലാണ് അബ്ദുൽ സത്താറിനെ കാണാതായത്. ഇദ്ദേഹത്തിന്റെ വസ്ത്രം, ഫോൺ, ചെരിപ്പ് എന്നിവ കടവിൽനിന്നും ലഭിച്ചിരുന്നു.
ഇരിങ്ങാലക്കുട ഫയർഫോഴ്സ് നേതൃത്വത്തിൽ അർധരാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ തൃശൂരിൽനിന്നെത്തിയ സ്കൂബാ ടീമിന്റെ തിരച്ചിലിൽ കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ബീവി. മക്കൾ: റഫീഖ്, റിസ്വാന. മരുമകൻ: അക്തർ.