മഞ്ചേരി: മഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് പരേതനായ കൊടക്കാടൻ മുഹമ്മദലി ഹാജിയുടെ ഭാര്യയും മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് എം.പിയുടെ സഹോദരിയുമായ നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി സ്വദേശി പുളിക്കൽ വെട്ടൻ വീട്ടിൽ സുഹ്റാബി (78) നിര്യാതയായി. പരേതരായ അലവിക്കുട്ടിയുടെയും വരിക്കോടൻ ഫാത്തിമയുടെയും മകളാണ്.
മക്കൾ: അഷ്റഫ് (മഞ്ചേരി), മൻസൂർ (അബുദബി), ഷാഹിന, ഷംസിയ, സുബൈദ. മരുമക്കൾ: അബ്ദുൽ ജബ്ബാർ (നിലമ്പൂർ ), അബ്ദുൽ ജലീൽ (അകമ്പാടം), ഹാരിസ് നീലാമ്പ്ര (വണ്ടൂർ). സുനില അറക്കൽ (എടവണ്ണ), റീഫത്ത് (ആനമങ്ങാട്). മറ്റു സഹോദരങ്ങൾ: മുനീർ, മുബാറക്, സഈദ, സക്കിയ്യ, സനിയ്യ, റസിയ, പരേതനായ ഇഖ്ബാൽ.