വണ്ടൂർ: കൂരാട് തെക്കുംപുറം മൗലവി സിദ്ധീഖ് പാലത്തോൾ (61) നിര്യാതനായി. കേരള നദ്വത്തുൽ മുജാഹിദീൻ പണ്ഡിതൻ, പ്രഭാഷകൻ, വാണിയമ്പലം സലഫി മസ്ജിദ് ഖത്തീബ്, വണ്ടൂർ സലഫിയ്യ കോളജ് അധ്യാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ദീർഘാകാലം ആലുവ ശ്രീമൂല നഗരം മഹല്ല് ഖത്തീബ്, പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളജ് അധ്യാപകൻ, വളയംകുളം എം.വി.എം സ്കൂൾ അധ്യാപകൻ, കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ ദാഈ എന്നീ മേഖലകളിലും സേവനമനുഷ്ഠിച്ചു. ചോക്കാട് പാറൽ മമ്പാട്ടുമൂല ഹയർസെക്കൻഡറി സ്കൂൾ റിട്ട അധ്യാപിക ശരീഫ ബീവി ആണ് ഭാര്യ.
മക്കൾ:ഹുസ്ന, ഇഹ്സാനുൽ ഹഖ്, ആതിഫ റഷ, ആദില നജ, അബ്ദുല്ല അമീൻ. മരുമക്കൾ: മുബഷിർ മാവുങ്ങൽ (ഗ്ലോബൽ മോട്ടോർസ് വണ്ടൂർ), ആഷിഖ് പാറക്കാട്ട് (അബുദാബി ), അജ്മൽ നെല്ലിക്കുറുശ്ശി (ഓസ്ട്രേലിയ), ഫൈബ.