കൊളത്തൂർ: കുരുവമ്പലം സ്കൂളിനു മുന്നിൽ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ നാഷനൽ എൽ.പി സ്കൂളിലെ അറബി അധ്യാപിക ചെമ്മലയിലെ മണ്ണേങ്ങൽ കണ്ണംതൊടി നഫീസ (56) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ടുവരുംവഴിയാണ് നാടിനെ നടുക്കിയ അപകടം. സ്കൂളിൽനിന്ന് വിരമിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് മരണം. പിതാവ്: പരേതനായ മണ്ണേങ്ങൽ കണ്ണംതൊടി കുഞ്ഞലവി. മാതാവ്: പരേതയായ പാറക്കൽ ഖദീജ. ഭർത്താവ്: മുഹമ്മദ് ഹനീഫ (ഓട്ടോഡ്രൈവർ).
മക്കൾ: മുഹമ്മദ് ഹഫീഫ് (വല്ലപ്പുഴ പൂക്കോയ തങ്ങൾ എൽ.പി സ്കൂൾ അധ്യാപകൻ), മുഹമ്മദ് അസ്ലം (പട്ടിക്കാട് എം.ഇ.എ എൻജിനീയറിങ് കോളജ് വിദ്യാർഥി).
സഹോദരങ്ങൾ: ഫാത്തിമ സുഹറ, മറിയ, ഖദീജ, പരേതനായ എം.കെ. കുഞ്ഞുമൊയ്തീൻ ഫൈസി. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച ചെമ്മല ഖബർ സ്ഥാനിൽ ഖബറടക്കും.