കുന്ദമംഗലം: ചാത്തമംഗലം വേങ്ങലത്ത് പുറായിൽ പരേതനായ മാധവൻ വൈദ്യരുടെ ഭാര്യ സത്യഭാമ (85) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, കനകവല്ലി, വിശാലിനി, രാമകൃഷ്ണൻ (അരുണൻ), പഞ്ചമി, മനോഹരൻ (സി.പി.എം ചാത്തമംഗലം വെസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: പ്രകാശൻ (മലയമ്മ), സതീശൻ (കാരന്തൂർ), അനിൽകുമാർ (കൽപറ്റ), റിഷില (കക്കോടി), സരിഷ (നിലമ്പൂർ), പരേതനായ സുകുമാരൻ (മലയമ്മ). സഞ്ചയനം വെള്ളിയാഴ്ച.