തളിപ്പറമ്പ്: പുളിമ്പറമ്പ് പാല മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ ടി.വി. നാരായണൻ (67) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനാണ്. ലെൻസ് ഫെഡ് പ്രഥമ ജില്ല കമ്മിറ്റി അംഗവും തളിപ്പറമ്പ് യൂനിറ്റ് പ്രസിഡന്റുമായിരുന്നു. നിലവിൽ ഏരിയ കമ്മിറ്റി അംഗമാണ്. സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: അശ്വതി, ഐശ്വര്യ. മരുമകൻ: നിധിൻ (മുംബൈ).