കാഞ്ഞങ്ങാട്: മാലക്കല്ല് പൂക്കുന്നംതട്ടിലെ മറുതാപറമ്പിൽ ജിജോയുടെ ഭാര്യ എലിസബത് (43) നിര്യാതയായി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്ത് മാസം പ്രായമായ കുഞ്ഞുണ്ട്. കുട്ടിയുടെ മാമോദീസ ചടങ്ങിന് മാലക്കല്ലിലെത്തിയ സമയം രോഗം മൂർച്ഛിച്ച് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്.