ലക്കിടി: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടി യാത്രക്കാരൻ മരിച്ചു. ലക്കിടിയിൽ താമസിക്കുന്ന തരൂർ പഴമ്പലക്കോട് മൊയ്യത്തൻ പറമ്പ് വീട്ടിൽ മൊയ്തീൻ കുട്ടി ( 49) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 6.15ഓടെ ലക്കിടി ലാഡർ തിയറ്റർ സമീപത്തായിരുന്നു അപകടം. ഒറ്റപ്പാലം ഭാഗത്തുനിന്ന് ലക്കിടി ഭാഗത്തേക്കു വന്നിരുന്ന ബൈക്ക് എതിർദിശയിൽ വന്ന സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മൊയ്തീൻകുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പിതാവ്: അസ്സനാർ. മാതാവ്: ആമീന. ഭാര്യ: ഷാജിത. മക്കൾ: റംസീന, റിയ, ഫാത്തിമ.