രണ്ടത്താണി: ചേലക്കുത്ത് കല്ലാർമംഗലത്തെ മണ്ടായപ്പുറം അലവി (ബാപ്പുട്ടി ഹാജി -72) നിര്യാതനായി. അച്ചിപ്ര കല്ലാർമംഗലം മഹല്ല് കമ്മിറ്റി, തസ്ലീമുൽ അഥ്ഫാൽ മദ്റസ, വാർഡ് മുസ്ലിം ലീഗ് എന്നിവയുടെ വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: മറിയാമു. മക്കൾ: മൂസ, ശംസുദ്ദീൻ (ഇരുവരും ദുബൈ), മുഹമ്മദ് റിയാസ്, ഖൈറുന്നിസ. മരുമക്കൾ: അബ്ദുൽ അസീസ് (തിരുനാവായ പഞ്ചായത്ത് ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി), ജംസീറ, റാഹില, സഫീറ ഷെറിൻ.