വളാഞ്ചേരി: ഹൈസ്കൂളിനുസമീപം വൈക്കത്തൂർ ഊരാളി ജാനകി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ കെ.ടി. കേശവൻ നായർ. മക്കൾ: കേരളപ്രഭ (കോട്ടക്കൽ), ജയകുമാരി (വേങ്ങര), ഹരികുമാർ (റിട്ട. പ്രഥമാധ്യാപകൻ), മിനി (തിരൂർ). മരുമക്കൾ: മഠത്തിൽ ശങ്കരനാരായണൻ, പരേതനായ ഗോപി (വേങ്ങര), വിദ്യാദേവി (ഗവ. എൽ.പി സ്കൂൾ, കുറ്റിപ്പുറം നോർത്ത്), പരേതനായ ശശികുമാർ. തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഒമ്പതുവരെ വീട്ടിൽ പൊതുദർശനത്തിനുശേഷം സംസ്കാരത്തിനായി ഷൊർണൂർ ശാന്തിതീരത്തേക്ക് കൊണ്ടുപോകും.