കാഞ്ഞങ്ങാട്: രാംനാഥ് ഏജൻസീസ് ഉടമ ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപം ‘മഠദ’ വീട്ടിൽ എച്ച്. ഗണേശ് കാമത്ത് (67) നിര്യാതനായി. ഹോസ്ദുർഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിന്റെ ഭരണസമിതിയംഗവും ഭജനസംഘം കാര്യദർശിയുമായിരുന്നു. ഭാര്യ: അനസൂയ കാമത്ത്. മക്കൾ: നാഗരാജ് കാമത്ത് (ഹോട്ടൽ പഞ്ചരത്ന, കാഞ്ഞങ്ങാട്), ശാന്തേരി കാമത്ത് (അധ്യാപിക, ഹിപ്ഹിപ് ഹുറൈ പ്ലേ സ്കൂൾ, മംഗളൂരു). സഹോദരങ്ങൾ: ലത ഷേണായി (കാസർകോട്), വിജയ ഷേണായി (കർണാടക).