കൊണ്ടാഴി: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. പുത്തൻവീട്ടിൽ ചക്കിങ്ങൽ ഗോപാലകൃഷ്ണന്റെ മകൻ അരുൺ (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പാറമേല്പടിക്കു സമീപമാണ് സംഭവം.
ഗുരുതര പരിക്കേറ്റ അരുണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിർത്താതെ പോയ കാർ പിന്നീട് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ: കൃഷ്ണപ്രിയ. മകൻ: അക്ഷയ് കൃഷ്ണ.