മുളയം: കുട്ടനെല്ലൂർ വാരിയത്ത് രാമനാഥൻ (85) നിര്യാതനായി. മുളയം ഇക്കണ്ട വാരിയർ മെമ്മോറിയൽ എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വലക്കാവ് ക്ഷീരോൽപാദക സഹകരണ സംഘം (മിൽവേ) പ്രസിഡന്റ്, മുളയം പനങ്ങാട്ടുകര ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പരേതരായ നെട്ടിശ്ശേരി വാരിയത്ത് രാമവാരിയുടെയും കുട്ടനെല്ലൂർ വാരിയത്ത് അമ്മിണി വാരസ്യാരുടെയും മകനാണ്. ഭാര്യ: ഇന്ദിര (റിട്ട. അധ്യാപിക). മക്കൾ: വിജി (അധ്യാപിക), രാജി (മുംബൈ). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), വിജയ് (മുംബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.