ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഒമർ ഖയാമിൽ നിങ്കിലേരി യൂസഫ് (78) നിര്യാതനായി. എം.ഇ.എസ് മമ്പാട് കോളജിൽ കോമേഴ്സ് വിഭാഗം തലവനായിരുന്നു. തലശ്ശേരി എക്സൽ കോളജിന്റെ മുൻ ഡയറക്ടറായിരുന്നു. പിതാവ്: പരേതനായ പി.കെ. മൊയ്തു. മാതാവ്: പരേതയായ നിങ്കിലേരി ആയിഷ. ഭാര്യ: പി.വി. സഫിയ. മക്കൾ: സീനത്ത്, സാജിദ (ഇരുവരും അധ്യാപകർ, മോഡൽ പ്രൈവറ്റ് സ്കൂൾ, അബൂദബി), സെഫീർ (എൻജിനീയർ, സൗദി), സെലീന. മരുമകൻ: ആഷിക്, ഹാരിസ് (ഇരുവരും എൻജിനീയർ അബൂദബി), ഡോ. റഹീല (സൗദി), മുബാറക് (എൻജിനീയർ). സഹോദരൻ: പരേതനായ എൻ. ഉസ്മാൻ (ചമ്പാട്).