ആലക്കോട്: മലയോരത്തെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ആദിവാസി ക്ഷേമസമിതി ആലക്കോട് ഏരിയ മുന്‍ പ്രസിഡന്റും കുണ്ടേരി ഉന്നതി മൂപ്പനുമായ പോത്തേര പി. കുമാരന് (83) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു.
പതിറ്റാണ്ടുകളായി മലയോരത്തിന്റെ സമരവീഥികളില്‍ നിറസാന്നിധ്യമായിരുന്നു. സി.പി.എം അവിഭക്ത തിമിരി ലോക്കല്‍ കമ്മിറ്റിയംഗം, ഏരുവേശി ബ്രാഞ്ച് സെക്രട്ടറി, തടിക്കടവ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം കുണ്ടേരി ബ്രാഞ്ച് അംഗമാണ്. എ.കെ.എസ് ആലക്കോട് ഏരിയ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു രയരോം വില്ലേജ് കമ്മിറ്റിയംഗം, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം തേര്‍ത്തല്ലി യൂനിറ്റ് അംഗം, സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് ആലക്കോട് ഏരിയ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
എ.കെ.ജിയുൾപ്പെടെ ഒട്ടേറെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭാര്യ: കുഞ്ഞാതി. മക്കള്‍: ദിനേശ് കുമാര്‍, ദിലീപ് കുമാര്‍ (തടിക്കടവ് സഹകരണ ബാങ്ക്). മരുമക്കള്‍: ശ്രീജ (കുണ്ടേരി), ഷജിന (നര്‍ക്കിലക്കാട്). സഹോദരങ്ങള്‍: പരേതരായ രാമന്, കോരന്.