തൊണ്ടയാട്: എസ്.ബി.ഐയിൽനിന്ന് ചീഫ് മാനേജരായി വിരമിച്ച വി. ഹരിനാരായണൻ (65) പൈപ്പ് ലൈൻ റോഡ് ശരണം വീട്ടിൽ നിര്യാതനായി.
പരേതരായ വഴുതക്കാട് അച്യുതൻ നായരുടെയും (റിട്ട. റെയിൽവേ), കല്യാണിക്കുട്ടിയമ്മയുടെയും (റിട്ട. ടെലിഫോൺസ്) മകനാണ്. അസോസിയേറ്റ് ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ (എസ്.ബി.ടി യൂനിറ്റ്) ദേശീയ പ്രസിഡന്റ്, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ബാങ്ക്മെൻസ് ക്ലബ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ അഖിലേന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ജില്ല സെക്രട്ടറിയും അസോസിയേറ്റ് ബാങ്ക് റിട്ടയേർഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറിയും ബീക്കൺ കാലിക്കറ്റ് വൈസ് പ്രസിഡന്റുമാണ്.ഭാര്യ: ഉഷ (തിരൂർ അധികാരത്ത് വളപ്പിൽ കുടുംബാംഗം).
മക്കൾ: ശരണ്യ (കാനഡ), സൂരജ് (ബംഗളൂരു). മരുമകൻ: മോഹൻ (കാനഡ). സഹോദരങ്ങൾ: വി. അനിൽ കുമാർ (റിട്ട. കനറാ ബാങ്ക്), ഡോ. അംബിക കൃഷ്ണൻകുട്ടി (കോഴിക്കോട് മെഡിക്കൽ കോളജ്), വി. രവികുമാർ (സെൻട്രൽ എക്സൈസ്), പരേതനായ വി. അജിത്ത് കുമാർ. സംസ്കാരം പിന്നീട്.