കൊണ്ടോട്ടി: ഒളവട്ടൂർ പനിച്ചിക പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് കെ.സി. മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി. (റിട്ട. പ്രധാനാധ്യാപകൻ, ഓമാനൂർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ). ഭാര്യമാർ: സുബൈദ കല്ലിങ്ങൽ മുണ്ടേങ്ങര (എടവണ്ണ), പരേതയായ കാവുങ്ങൽ അരീക്കാട്ട് കദീജ (നെടിയിരുപ്പ്). മക്കൾ: റയീസ് (ഫാർമസിസ്റ്റ്), സാജിത (റിയാദ്), ഷമീർ (എൻജിനീയർ, സാംസങ് ഹാർമണി ബംഗളൂരു), ഷഹാന (വിദ്യാർഥിനി, എൻ.ഐ.ടി ഭോപാൽ). മരുമക്കൾ: പി.ടി. ഷംന (പുളിക്കൽ), എം.കെ. ഷമീൽ അക്രം (എൻജിനീയർ, അൽ രാജി ബാങ്ക് റിയാദ്), ജസീല (കുറ്റിക്കാട്ടൂർ).