നിടുംപൊയിൽ: കോളയാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന (1988-95) പെരുന്തോടിയിലെ ആര്യപ്പള്ളി കണാരൻ (84) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. നിടുംപുറംചാലിലെ ആദ്യകാല വ്യാപാരിയായിരുന്നു. തൊണ്ടിയിൽ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: എ. രാധ. മക്കൾ: സരോജിനി (റിട്ട. അധ്യാപിക വേക്കളം എ.യു.പി സ്കൂൾ), ഗോപിനാഥൻ, പ്രേമ, സത്യൻ (എൻജിനീയർ, ദുബൈ). മരുമക്കൾ: രാമചന്ദ്രൻ (റിട്ട. ഹൈസ്കൂൾ അധ്യാപകൻ), സനില, മുഗ്ദ, പരേതനായ സത്യൻ. സഹോദരങ്ങൾ: പരേതരായ ആര്യപ്പള്ളി ഗോവിന്ദൻ, മാതു.