വള്ളിയാട്: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും വള്ളിയാട് മഹല്ല് കമ്മിറ്റി പ്രസിഡന്റുമായിരുന്ന പരേതനായ നന്തോത്ത് മൂസഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (99) നിര്യാതയായി. മക്കൾ: നന്തോത്ത് അമ്മദ് ഹാജി, കുഞ്ഞാമി, ആയിശ, മൊയ്തീൻ (ഫാർമസിസ്റ്റ്, ആസ് പെയർ ആയഞ്ചേരി). മരുമക്കൾ: കുഞ്ഞാമി, ഉമ്മുകുൽസു, പരേതരായ കീരങ്കണ്ടി മൊയ്തീൻ, തിരുവങ്ങോത്ത് മായൻകുട്ടി. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, പോക്കർ, കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൂസ, കുഞ്ഞാമി.